കമ്യൂണിസമെന്ന മലമെറിഞ്ഞ് മലപ്പട്ടത്തെ സഖാക്കൾ. യൂത്ത് കോൺഗ്രസ് പ്രകടനം കണ്ട് ഞെട്ടൽ മാറാതെ മലപ്പട്ടംവിജയൻസ് പാർട്ടി

കമ്യൂണിസമെന്ന മലമെറിഞ്ഞ് മലപ്പട്ടത്തെ സഖാക്കൾ. യൂത്ത് കോൺഗ്രസ് പ്രകടനം കണ്ട് ഞെട്ടൽ മാറാതെ മലപ്പട്ടംവിജയൻസ് പാർട്ടി
May 14, 2025 10:54 PM | By PointViews Editr

മലപ്പട്ടം: അല്ലേലും ഗാന്ധി പ്രതിമയോ സ്തൂപമോ എന്തിനേറേ, ഒരു ഗാന്ധി ചിത്രം കണ്ടാൽ പോലും മലപ്പട്ടം പോലുള്ള വികസനമെത്താത്ത പ്രദേശത്തെ അവശ സഖാക്കൾക്ക് ഒരു വെപ്രാളമാണ്. ഈ ഗാന്ധിസമെങ്ങാനും മലപ്പട്ടത്തെ ഏതെങ്കിലും യുവ സഖാക്കൾ പഠിച്ചാൽ പിന്നെ മലപ്പട്ടത്ത് യുവാക്കൾ കമ്യൂണിസ്റ്റ് മലം ചുമക്കൽ നിർത്തിയിട്ട് നല്ല ത്രിവർണ പട്ടം പറപ്പിച്ച് സമാധാനത്തോട ജീവിക്കാൻ തയാറായെങ്കിലോ. അങ്ങനെ വന്നാൽ പിണറായി വിജയനെ പോലെയുള്ള ഒരു നന്മയുമില്ലാത്ത പാഴ് നേതാക്കളെ ജനമെടുത്ത് തോട്ടിലെറിയുമെന്ന് മലപ്പട്ടത്തെ വാരിക്കുന്തം സഖാക്കൾക്കറിയാം, വിജയനെ പോലെ പ്രത്യേകതരം ഞരക്കവും മൂളലും ഒക്കെയുള്ള പ്രത്യേകഏക്ഷനൊക്കെ എടുക്കുന്ന കുറേ ഇടത്തരം ഗുണ്ടാ നേതാക്കൾക്കൾ ഉണ്ടെന്നല്ലാതെ പാർട്ടിയിപ്പോൾ കാച്ചിൽ പോലെ താഴേക്കാണ് വളരുന്നത്. . അതു കൊണ്ട് ഗാന്ധി പ്രതിമ മലപ്പട്ടത്ത് സ്ഥാപിക്കാൻ ചെഗുവടിച്ച ചെംകാവി സഖാക്കൾ സമ്മതിക്കില്ല. അതാണ് മലപ്പട്ടത്തെ ചെഗുവിൻ്റെ വീര്യം.

ഇന്ന് പദയാത്ര നടത്താൻ രാഹുൽ മാങ്കുട്ടത്തിൽ എം എൽ എ യും പ്രഭാഷണത്തിന് കെ.സുധാകരൻ എംപിയും മലപ്പട്ടത്ത് എത്തിയതോടെ മലപ്പട്ടം സഖാക്കൾ ഗർജ്ജനത്തോടെ എടുത്തു ചാടി. പക്ഷെ നാട്ടുകാർ കേട്ടത് മ്യാവൂ എന്ന് ഗർജനമാണ്. കുറച്ച് ചുവന്ന മുണ്ടുടുത്ത സഖാക്കൾ പതിവു പോലെ കോൺഗ്രസിനെതിരെ പാഴ കാട്ടിയും കോക്രി കാട്ടിയും തുണി പൊക്കി കാണിച്ചുമുള്ള അസഹിഷ്ണുത കാട്ടിയെന്നാണ് പറയപ്പെടുന്നത്. എന്തായാലും സംഗതി സംഘർഷമായി. ഗാന്ധി സ്തൂപം പൊളിച്ച സ്ഥാനത്ത് കോൺഗ്രസ് വീണ്ടും സ്തൂപം പണി തുടങ്ങിയെങ്കിലും അതും മാന്തിയേ ചുവന്ന ട്രൗസറിട്ട പരിഷ്കാരികൾ അടങ്ങിയുള്ളൂ. എല്ലാം വിജയന് വേണ്ടിയാണല്ലോ എന്നതാണ് ആകെ സഖാക്കൾക്കുള്ള ആശ്വാസം. പ്രത്യേക ഏക്ഷനൊക്കെ എടുക്കുന്ന വിജയന് പക്ഷെ ഇപ്പോൾ പണ്ടത്തേത് പോലെ ഊരിപ്പിടിച്ച വാളൊന്നും കാണാൻ കിട്ടാത്തതിനാൽ ഇന്ദ്രനേം ചന്ദ്രനേം ഒന്നും വിളിച്ചു വരുത്താൻ പറ്റാതെ കഷ്ടപ്പെടുകയാണ്. മ്യാവൂ വാദികൾ പോലും സിപിഎം സഖാക്കളുടെ മ്യാവൂ എന്നുള്ള ഗർജനം കേട്ട് ചിരിച്ച് ചിരിച്ച് മടുത്തെന്നാണ് കേൾക്കുന്നത്. ഏതും പോരാഞ്ഞിട്ട് മലപ്പട്ടത്തെ മ്യാവൂ സഖാക്കൾക്ക് സുധാകരൻ എന്ന് പേര് കേൾക്കുന്നതേ വിറയൽ വരും. ചിലർക്ക് പനിയും വരും. അന്നേരമാണ് രാഹുൽ മാങ്കുട്ടത്തിൽ കൂടി വരുന്നത്. എങ്ങനെ സഹിക്കും? റഷ്യയിൽ ആ ലെനിൻ്റേയും സ്റ്റാലിൻ്റേയും ഒക്കെ എത്ര പ്രതിമകൾ ഉണ്ടായിരുന്നതാ? അതിലൊന്നും ഇല്ലാതെ, ചെഗുവടിക്കാത്ത വിവരമുള്ള റഷ്യൻ സഖാക്കൾ മിച്ചം വയ്ക്കാതെ തല്ലി തകർത്തതാണ്. പിന്നെയൊന്ന് തിരിഞ്ഞു നോക്കാൻ പറ്റിയിട്ടില്ല. മാർക്സിൻ്റെ അവസ്ഥയും തഥൈവ. ഇനിയാകെ ബാക്കിയുള്ളത് 100 ശതമാനം സാക്ഷരതയും 99.99 ശതമാനം നവോത്ഥാനവും ഉള്ള മലപ്പട്ടം മാത്രമാണ്. അവിടേം കൂടി ഗാന്ധി സ്മാരകം വന്നാൽ എങ്ങനെ സഹിക്കും.? എവിടെയൊക്കെ യുവാക്കൾക്ക് ശരിയായ അറിവ് ലഭിച്ചിരുന്നുവോ അവിടെയൊക്കെ ചെങ്കൊടി വലിച്ചെറിഞ്ഞിട്ടുണ്ട്. സംഘർഷമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ സ്ഥലത്തെത്തിയ പൊലീസ് കോൺഗ്രസുകാരോട് പിരിഞ്ഞു പോകാനാണ് പറഞ്ഞു കൊണ്ടിരുന്നത്. പൊലീസിനറിയാം അവർ പറയുന്ന ന്യായമൊന്നും മനസ്സിലാക്കാനുള്ള കഴിവൊന്നും മലപ്പട്ടം സഖാൾക്കില്ല എന്ന്. അല്ലങ്കിൽ തന്നെ പൊലീസിനറിയാം, ചുവന്ന പഴന്തുണിയുമായി വിജയൻ്റെ പുറകെ നടക്കുന്നവർക്ക് കാര്യം മനസ്സിലാക്കാനുള്ള വിവരമൊന്നും മലപ്പട്ടത്തെ ഇല്ലന്ന്!. എന്തായാലും കോൺഗ്രസ് ആവേശത്തിലാണ്. കോൺഗ്രസിന് സുധാകരൻ്റെ ഉജ്ജ്വല പ്രസംഗം കേൾക്കാൻ പറ്റി, മാങ്കൂട്ടത്തിൻ്റെ മാസ് ഡയലോഗും കേൾക്കാൻ പറ്റി എന്നത് ബോണസ്. എന്തായാലും മലപ്പട്ടത്തെ കമ്യൂണിസം കൊഴിഞ്ഞു തുടങ്ങി എന്നുറപ്പ്.

Malapattam comrades have broken the mountain of communism. Malapattam Vijayans Party is shocked to see the Youth Congress performance

Related Stories
വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ് ആഡംബരത്തികവിൽ

Jun 18, 2025 10:29 AM

വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ് ആഡംബരത്തികവിൽ

വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ്...

Read More >>
കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി തീരുമോ?

Jun 4, 2025 07:48 PM

കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി തീരുമോ?

കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി...

Read More >>
മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും.  ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര നടത്തും

Jun 4, 2025 06:58 PM

മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര നടത്തും

മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര...

Read More >>
ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ  നിയമനം.6 ആഴ്ചയ്ക്കകം സർക്കാർ തീരുമാനം വേണമെന്ന് ഹൈക്കോടതി

Jun 4, 2025 03:24 PM

ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം.6 ആഴ്ചയ്ക്കകം സർക്കാർ തീരുമാനം വേണമെന്ന് ഹൈക്കോടതി

ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം.6 ആഴ്ചയ്ക്കകം സർക്കാർ തീരുമാനം വേണമെന്ന്...

Read More >>
ലംബോധരൻ സിപ്പ് ലൈനിനെതിരെ നടപടി. ഊരാൻ മണിയെത്തില്ലേ?

Jun 4, 2025 07:56 AM

ലംബോധരൻ സിപ്പ് ലൈനിനെതിരെ നടപടി. ഊരാൻ മണിയെത്തില്ലേ?

ലംബോധരൻ സിപ്പ് ലൈനിനെതിരെ നടപടി. ഊരാൻ...

Read More >>
ചീറിപ്പായാൻ റോഡുണ്ട്.  നടക്കാൻ മാത്രം വഴിയില്ലല്ലോ ഭഗവാനേ...

Jun 3, 2025 02:29 PM

ചീറിപ്പായാൻ റോഡുണ്ട്. നടക്കാൻ മാത്രം വഴിയില്ലല്ലോ ഭഗവാനേ...

ചീറിപ്പായാൻ റോഡുണ്ട്. നടക്കാൻ മാത്രം വഴിയില്ലല്ലോ...

Read More >>
Top Stories